തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി നൽകുന്ന ഇടശേരി പുരസ്കാരത്തിന് ശിവദാസ് പുറമേരിയുടെ 'മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ' എന്ന കവിതാ സമാഹാരം തിരഞ്ഞെടുത്തു.മേയ് 13, 14 തീയതികളിൽ നടക്കുന്ന കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പി.രാജീവ് പുരസ്ക്കാരം സമ്മാനിക്കും. 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.