chinchurani

തിരുവനന്തപുരം: മന്ത്രി ജെ. ചിഞ്ചുറാണി മേയ് 6 മുതൽ 8 വരെ യു.എ.ഇയിൽ പര്യടനം നടത്തും. യാത്രാ ചെലവ് സർക്കാർ വഹിക്കും. ലോക മലയാളി കൗൺസിലിന്റെ യു.എ.ഇയിൽ നടക്കുന്ന കുടുംബസംഗമത്തിൽ പങ്കെടുക്കാനായാണ് യാത്ര. മന്ത്രി യു.എ.ഇയിലെത്തിയ ശേഷമുള്ള താമസസൗകര്യവും അവിടത്തെ യാത്രാസൗകര്യവും സംഘാടകർ ഒരുക്കും. മേയ് അഞ്ചിന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മന്ത്രി ഒമ്പതിന് മടങ്ങിയെത്തും.