p

തിരുവനന്തപുരം: സെക്രട്ടേറിയറ്രിൽ പലതട്ട് കടക്കേണ്ടിവരുന്നതുമൂലം 'കുരുങ്ങിക്കിടന്ന്' കാലതാമസമുണ്ടാകുന്നത് ഒഴിവാക്കാനും തീർപ്പാക്കൽ വേഗത്തിലാക്കാനും ഫയലുകൾക്ക് ഇനി രണ്ടുമുതൽ അഞ്ചുവരെ തട്ടുകൾ കടന്നാൽ മതി. മുഖ്യമന്ത്രി/മന്ത്രിമാർ, സെക്രട്ടറിമാർ, അതിന് താഴോട്ട് കാണേണ്ട ഫയലുകൾക്ക് അനുസരിച്ചാണ് പുതിയ ക്രമീകരണം. നിലവിൽ ഏഴ് തട്ടുകൾ കടക്കണം. കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനപ്രകാരം ഉത്തരവിറക്കി. നിയമം, ധനകാര്യം ഉൾപ്പെടെ എല്ലാ വകുപ്പുകൾക്കും ബാധകം. ഓരോ വകുപ്പിലും തട്ടുകൾ എപ്രകാരമാകണമെന്ന് അതത് സെക്രട്ടറിമാർ വകുപ്പുമന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവിറക്കണമെന്ന് നിർദ്ദേശം.

ഫയലുകളും തട്ടുകളും

 മുഖ്യമന്ത്രി-മന്ത്രിതല തീരുമാനത്തിന്

(സെക്രട്ടറി മുഖേന സമർപ്പിക്കേണ്ടത്)

സെക്‌ഷൻ - അണ്ടർ സെക്രട്ടറി - ഡെപ്യൂട്ടി / ജോയിന്റ് / അഡി. / സ്പെഷ്യൽ സെക്രട്ടറി - സെക്രട്ടറി (നാല് തട്ടുകൾ)

 സെക്രട്ടറി മുഖേനയല്ലാതെ

സെക്‌ഷൻ - അണ്ടർ സെക്രട്ടറി - ഡെപ്യൂട്ടി / ജോയിന്റ് /അഡി./സ്പെഷ്യൽ സെക്രട്ടറി (3 തട്ടുകൾ)

മുഖ്യമന്ത്രി തലത്തിൽ

സെക്‌ഷൻ- അണ്ടർ സെക്രട്ടറി- ഡെപ്യൂട്ടി /ജോയിന്റ് /അഡി./ സ്പെഷ്യൽസെക്രട്ടറി /സെക്രട്ടറി - മന്ത്രി (4 തട്ടുകൾ)

-സെക്രട്ടറി കാണേണ്ടത്: സെക്‌ഷൻ- അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരിൽ സ്പെഷ്യൽ സെക്രട്ടറിക്ക് തൊട്ടുതാഴെ ലെവലിലുള്ള ഉദ്യോഗസ്ഥൻ- വകുപ്പുസെക്രട്ടറി (3 തട്ടുകൾ)

-സെക്രട്ടറി കാണേണ്ടതില്ലാത്തത്: സെക്‌ഷൻ- അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരിൽ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ഉദ്യോഗസ്ഥൻ (2 തട്ടുകൾ)

 മന്ത്രിസഭായോഗ പരിഗണനയ്ക്ക് (മുഖ്യമന്ത്രിയുടെ ഉത്തരവിന്)

സെക്‌ഷൻ - അണ്ടർ സെക്രട്ടറി - ഡെപ്യൂട്ടി /ജോയിന്റ് /അഡി./സ്പെഷ്യൽ സെക്രട്ടറി - സെക്രട്ടറി - മന്ത്രി (5 തട്ടുകൾ)

മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകൾ

സെക്‌ഷൻ- അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരിൽ ഏറ്റവുമുയർന്ന ശ്രേണിയിലുള്ള പരമാവധി രണ്ടുദ്യോഗസ്ഥർ- വകുപ്പുസെക്രട്ടറി- ചീഫ്സെക്രട്ടറി- മുഖ്യമന്ത്രി (5 തട്ടുകൾ)

- മറ്റ് വകുപ്പുകളുടെ അഭിപ്രായം തേടേണ്ടത്: സെക്‌ഷൻ- ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലെ ഉദ്യോഗസ്ഥനോ (2 തട്ടുകൾ)

ചീഫ്സെക്രട്ടറിതലത്തിൽ കാണേണ്ടത്

സെക്‌ഷൻ - ഡെപ്യൂട്ടി /ജോയിന്റ് /അഡി. /സ്പെഷ്യൽ സെക്രട്ടറി- സെക്രട്ടറി (3 തട്ടുകൾ)

 സെക്രട്ടറിതലത്തിൽ

സെക്‌ഷൻ- അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ ഒരാൾ (2 തട്ടുകൾ)

 ഡെപ്യൂട്ടി /ജോയിന്റ് /അഡി. /സ്പെഷ്യൽസെക്രട്ടറി തലത്തിൽ

സെക്‌ഷൻ- അണ്ടർ സെക്രട്ടറി (2 തട്ടുകൾ)

 നയപരമായ തീരുമാനം, ഒന്നിൽ കൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികൾ, നയപരമായ പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ, സാമ്പത്തികബാദ്ധ്യത/സങ്കീർണമായ നിയമപ്രശ്നങ്ങളുണ്ടാക്കുന്നതുമായ വിഷയങ്ങൾ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഉന്നതതലത്തിൽ വിശദമായി പരിശോധിക്കണം.