ആറ്റിങ്ങൽ:പുരവൂർ ചെറുവള്ളിമുക്ക് പാങ്കുളം ശ്രീശിവഭദ്ര ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ മേയ് 7 വരെ നടക്കും. 30ന് രാവിലെ 8 ന് ശിവപുരാണ പാരായണം,​ രാത്രി 7 ന് യോഗീശ്വരന് വലിയപുടക്ക,​ 7.30 ന് ഭഗവതി സേവ,​ 8 ന് ഭജനം.മേയ് 1 ന് വൈകിട്ട് 7.25 ന് കാപ്പുകെട്ടി കുടിയിരുത്തും തോറ്റം പാട്ട് ആരംഭവും. 2 ന് രാവിലെ 10 ന് കളഭാഭിഷേകം. 3 ന് രാവിലെ 11 ന് നാഗരൂട്ട്.4 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,​ വൈകിട്ട് 5 ന് മാലപ്പുറം പാട്ട്. 6.30 ന് മംഗല്ല്യ പല്ലക്ക് എഴുന്നള്ളത്ത്. 5 ന് രാവിലെ 9.45 ന് കുങ്കുമാഭിഷേകം,​ 6 ന് രാവിലെ 10. 25 ന് പൊങ്കാല,​ വൈകിട്ട് 4 ന് ഉറിയടി.7 ന് വൈകിട്ട് 5 ന് പറ എഴുന്നള്ളത്ത് ഘോഷയാത്ര. രാത്രി 7 ന് പഞ്ചവാദ്യം 7.30 ന് ഭഗവതി സേവ.