തിരുവനന്തപുരം:പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 10. 30ന് തൈക്കാട് പി. എൻ പണിക്കർ നോളജ് ഹാളിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ തലത്തിൽ നടപ്പിലാക്കുന്ന വിവിധ കർമ്മ പരിപാടികൾ ശക്തിപ്പെടുത്തുവാനും വിജയകരമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തും.രാജ്യത്തെ എല്ലാ ജില്ലകളിലും മേയ്, ജൂൺ,ജൂലൈ മാസങ്ങളിൽ പരിപാടികൾ നടക്കും.ദേശീയ സമ്മേളനം ജൂൺ ജൂലൈ മാസങ്ങളിൽ ഡൽഹിയിൽ നടക്കും.