
വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട പൗർണ്ണമി കാവിൽ മെയ് 6 മുതൽ നടക്കുന്ന മഹാകാളികായാഗത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു. ക്ഷേത്ര ട്രസ്റ്റി പള്ളിയറ ശശി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാറിന് നോട്ടീസ് കൈമാറി പ്രകാശനം ചെയ്തു.മഹാകാലഭൈരവ അഖാഡ അഖിലേന്ത്യാ ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ,ക്ഷേത്ര പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ,സെക്രട്ടറി കോവളം സന്തോഷ്,മുഖ്യകാര്യദർശി അജിത്ത്കുമാർ, മിനി വേണുഗോപാൽ,വെങ്ങാനൂർ സതീഷ്, വെങ്ങാനൂർ ഗോപകുമാർ, അഭിലാഷ്, അഡ്വ. രാജ്മോഹൻ, ഉല്ലാസ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.