മലയിൻകീഴ് : തച്ചോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻ വാർഷികം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എൻ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപകുമാർ,സിന്ധുരാജേന്ദ്രൻ,​അസോസിയേഷൻ സെക്രട്ടറി കെ.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.കേന്ദ്ര ഗവൺമെന്റിന്റെ പുരസ്കാരം ലഭിച്ച കൊവിഡ് വാക്സിനേറ്റർ ടി.ആർ.പ്രിയ,ആരോഗ്യപ്രവർത്തകർ,വിവിധ മേഖലകളിൽ മികച്ച സേവനം നടത്തിയവരെയും യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.മൽസര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.