തിരുവനന്തപുരം: ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 47ാമത് ജെ.സി ഡാനിയേൽ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 2ന് അയ്യങ്കാളി ഹാളിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കും.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിക്കും. പ്രഗത്ഭരായ വ്യക്തികളെ ആദരിക്കുകയും പുരസ്‌കാരം സമർപ്പിക്കുകയും ചെയ്യും.