
തിരുവനന്തപുരം:റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനത്ത് തന്നെ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. മേയ് 9,10 തീയതികളിലാണ് പരീക്ഷ. കേരളത്തിൽ നിന്നുള്ളവർക്ക് ആന്ധ്രയിലാണ് സെന്റർ അനുവദിച്ചിരിക്കുന്നത്. പരീക്ഷാകേന്ദ്രത്തിൽ എത്തിപ്പെടാൻ യാത്രാപ്രതിസന്ധിയും സാമ്പത്തിക ചെലവുമുണ്ട്. ഇത് പരിഹരിക്കണമെന്നും ആന്ധ്രയിലെ സെന്റർ മാറ്റി കേരളത്തിൽ സെന്റർ നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.