
തിരുവനന്തപുരം: കഴക്കൂട്ടം സോഫ്ട്‌വെയർ സൊല്യൂഷൻ രംഗത്തെ പ്രമുഖ കമ്പനി ട്രീസ് ഇന്ത്യ ടെക്‌നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു. 22 ജീവനക്കാരുമായി തുടക്കമിട്ട തിരുവനന്തപുരത്തെ ഓഫീസിൽ ഈ വർഷം 120 ഓളം അവസരങ്ങളാണ് ഒരുങ്ങുന്നത്. യു.എസിലെ ഡിസ്പൻസറികൾക്ക് വേണ്ട എന്റർപ്രൈസ് ക്വാളിറ്റി റീട്ടെയിൽ മാനേജ്‌മെന്റ് സോഫ്ട്‌വെയർ വ്യവസായം വഴി കമ്പനി പ്രതിവർഷം നൂറുകോടി രൂപയുടെ ഇടപാടുകളാണ് നടത്തുന്നത്. ടെക്‌നോപാർക്ക് ആംസ്റ്റർ ബിൽഡിംഗിൽ ആരംഭിച്ച ഓഫീസ് ട്രീസ് ഗ്ലോബൽ സി.ഇ.ഒ ജോൺ യങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സി.എഫ്.ഒ ഡേവിഡ് യൻ, എൻജിനിയറിംഗ് ഹെഡ് ഷോൺ വീഡ്, എച്ച്.ആർ ഹെഡ് ജീനറ്റ് ഒപാൽസ്‌കി ഇന്ത്യയിലെ ഡയറക്ടർ ശ്രീശങ്കർ തുടങ്ങിയവർ പങ്കെടുത്തു.