ll

വർക്കല: പ​ണ​മി​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ത്തി​ൽ​ ചെമ്മരുതി ചാവടിമുക്കിൽ യുവതിയെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മാതൃസഹോദരനെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. ചെ​മ്മ​രു​തി​ ​ചാ​വ​ടി​മു​ക്ക് ​തൈ​പ്പൂ​യം​ ​വീ​ട്ടി​ൽ​ ​ഷാ​ലു​വി​നെ ആക്രമിച്ച ചാവടിമുക്ക് വിളയിൽ വീട്ടിൽ ഇങ്കി എന്ന അനിലിനെയാണ് (47) പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

അ​യി​രൂ​രി​ലെ​ ​സ്വ​കാ​ര്യ​ ​പ്ര​സി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന ഷാലു​ ഉ​ച്ച​യ്ക്ക് ​വീ​ട്ടി​ലെ​ത്തി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ശേ​ഷം​ ​തി​രി​കെ​ ​സ്‌കൂ​ട്ട​റി​ൽ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ചാ​വ​ടിമുക്കി​ന് ​സ​മീ​പം​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു.​ ഗുരുതരമായി പരിക്കേറ്റ ഷാലു ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഷാലുവുമായി അനിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.