oomen-chandy

തിരുവനന്തപുരം:കേരളീയ പൊതു സമൂഹത്തിലും രാഷ്ട്രീയ ഭരണതലത്തിലും ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് കുമ്പുക്കാട്ടച്ചനെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.മലങ്കര കത്തോലിക്കാ സഭയുടെ അഭിവക്ത തിരുവനന്തപുരം അതിരൂപതയുടെ വികാരി ജനറലായിരുന്ന തോമസ് കുമ്പുക്കാട്ടച്ചന്റെ സ്‌മരണാർത്ഥം ഫാ.ഡോ ജോൺ സി.സി എഡിറ്റ് ചെയ്‌ത് സാഹിതി പ്രസിദ്ധീകരിച്ച 'ഒളിമങ്ങാത്ത നക്ഷത്ര ശോഭ- തോമസ് കുമ്പുകാട്ടച്ചൻ' എന്ന ഓർമ്മ പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വൈദികനായ കാലഘട്ടം മുതൽ അടുത്തറിയുന്ന കുമ്പുകാട്ടച്ചനെപ്പറ്റി കാതോലിക്ക ബാവ ബസേലിയോസ് കർദിനാൾ ക്ലീമിസ്, മുൻ ചീഫ് സെക്രട്ടറിമാരായ ലിസി ജേക്കബ്,ജോൺ മത്തായി,ഡി.ജി.പിമാരായ ജേക്കബ് പുന്നൂസ്,അലക്‌സാണ്ടർ ജേക്കബ്,ഡോ.ജോർജ് ഓണക്കൂർ തുടങ്ങി നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങൾ ഓർമ്മകൾ പങ്കുവയ്‌ക്കുന്നുണ്ട്. ജോർജ് ഓണക്കൂർ,ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ബിന്നി സാഹിതി തുടങ്ങിയവർ പ്രസംഗിച്ചു.