തിരുവനന്തപുരം:കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് 'സുവർണ്ണ സ്‌മൃതി' സംഘടിപ്പിച്ചു. സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ലത്തീൻ സമുദായാംഗങ്ങളെ ചടങ്ങിൽ സ്മരിച്ചു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടി തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത ഡോ.തോമസ്.ജെ.നെറ്റോ ദീപശിഖ തെളിച്ച് ഉദ്‌ഘാടനം ചെയ്തു.കെ.എൽ.സി.എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പാട്രിക് മൈക്കിളിന് ദീപശിഖ കൈമാറി. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും മന്ത്രി ജി.ആർ.അനിൽ മുഖ്യ പ്രഭാഷണവും നടത്തി.വിശുദ്ധ ദേവസഹായം പിള്ളയുടെ ഛായാചിത്രം അഡ്വ.എം.വിൻസെന്റ് എം.എൽ.എ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോൺഡാൾ, ഫാ.തിയോഡേഷ്യസ് ഡിക്രൂസ്, ജനറൽ സെക്രട്ടറി ജോസ് മെസ്‌മിൻ.വൈ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ.മൈക്കിൾ, കെ.എൽ.സി.എ സംസ്ഥാന സ്പിരിച്വൽ ഡയറക്ടർ മോൺ.ജോസ് നവാസ്, വിവിധ ലത്തീൻ സമുദായ സംഘടനാ ഭാരവാഹികളായ എബി കുന്നേപ്പറമ്പിൽ, ജോസഫ് ജോൺസൺ, ഷെർളി ജോണി, ജോബ്.ജെ.ജെ, മോഹനകുമാർ, ജോർജ്ജ്.എസ്.പള്ളിത്തറ, നിക്സൺ ലോപ്പസ്, ഫെനിൻ ആന്റണി എന്നിവർ പങ്കെടുത്തു.