തിരുവനന്തപുരം: പ്രൈവറ്റ് ഐ.ടി.ഐ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ ഐ.ടി.ഐ.കളിൽ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് വിജയിച്ചവർക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി) വിതരണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
പ്രൈവറ്റ് ഐ.ടി.ഐ. മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രഭാകരൻ തമ്പി അദ്ധ്യക്ഷനായി. ഡയറക്ടർ കെ.ഗോപാല കൃഷ്ണൻ, അഡീഷണൽ ഡയറക്ടർ എം.എൻ.നഹാസ് തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം റാങ്ക് നേടിയ അശ്വനി എ.എസിന് മന്ത്രി ഉപഹാരം നൽകി