പോത്തൻകോട്: ശാന്തിഗിരി നവ ഒലി ആഘോഷങ്ങൾക്ക് നാളെ പ്രൗഢോജ്ജ്വലമായ തുടക്കം. ഒരാഴ്‌ച നീളുന്ന ആഘോഷങ്ങൾ ഇന്ന് രാവിലെ 11ന് ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അർജുന രണതുംഗ ചടങ്ങിൽ വിശിഷ്ടാതിഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജെബി മേത്തർ എം.പി, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , കോലിയക്കോട് കൃഷ്‌ണൻ നായർ, ബി.ജെ.പി നേതാവ് ജെ. ആർ. പത്മകുമാർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, സ്വാമി ജനനന്മ,, ശ്രീലങ്കൻ ഹോണററി കൗൺസിൽ ബിജുമോൻ സി. കർണ്ണൻ, സബീർ തിരുമല തുടങ്ങിയവർ പങ്കെടുക്കും. മേയ് 2 ലെ സമ്മേളനത്തിൽ എം.പിമാരായ എൻ. കെ. പ്രേമചന്ദ്രൻ, അഡ്വ. എ.എ. റഹീം, കുമ്മനം രാജശേഖരൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഡി.കെ.മുരളി, എം. വിൻസെന്റ്, പന്ന്യൻ രവീന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. ഹസ്സൻ, ബി.ജെ.പി നേതാവ് പി.കെ. കൃഷ്‌ണദാസ്, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി തുടങ്ങിയവർ സംബന്ധിക്കും. മേയ് 3ന് നടക്കുന്ന നവ ഒലി ശാന്തി സംഗമത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ സജീവ് ജോസഫ്, പ്രതിഭാ ഹരി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡോ. ജോർജ്ജ് ഓണക്കൂർ,സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ബി.ജെ.പി നേതാക്കളാായ എ.എൻ. രാധാകൃഷ്‌ണൻ, എം .ടി. രമേഷ്, വി.വി. രാജേഷ്, സംവിധായകൻ വിജി തമ്പി തുടങ്ങിയവർ പങ്കെടുക്കും. മേയ് 4 വൈകിട്ട് 5 മണിക്ക് നടക്കുന്ന സൗഹൃദക്കൂട്ടായ്‌മയിൽ മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, വി. എൻ.വാസവൻ, രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം. നൗഷാദ്, മാത്യു കുഴൽനാടൻ, സി. ആർ. മഹേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എം.എൽ.എ ഒ.രാജഗോപാൽ, സ്വാമി സൂക്ഷ്‌മാനന്ദ, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഹാഫിസ് അബ്‌ദുൾ ഗഫാർ മൗലവി, സ്വാമി അശ്വതി തിരുനാൾ, ആനാവൂർ നാഗപ്പൻ, അഡ്വ. പഴകുളം മധു, എം. ആർ. തമ്പാൻ, ഗോകുലം മെഡിക്കൽ കോളേജ് ഡയറക്‌ടർ ഡോ. കെ. കെ. മനോജൻ, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. എൻ. സോമരാജൻ, തേക്കട അനിൽകുമാർ, ഗുരുവായൂരപ്പൻ അനിൽകുമാർ, സുധീന്ദ്രൻ. എൻ തുടങ്ങിയവർ പങ്കെടുക്കും. മേയ് 5 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന നവ ഒലി സാംസ്‌കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാകും. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. മാർ ബർണബാസ് സഫർഗൺ മെത്രാപ്പോലീത്ത, സ്വാമി ശുഭാംഗാനന്ദ, സ്വാമി നിർമ്മോഹാത്മ, സ്വാമി നവനന്മ, എന്നിവർ പങ്കെടുക്കും. 6 ന് രാവിലെ 5 മണി മുതൽ പർണ്ണശാലയിലും പ്രാർത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലിയും സന്യാസിമാരുടെയും ഗൃഹസ്ഥാശ്രമികളുടേയും പുഷ്പസമർപ്പണവും, പ്രത്യേക പ്രാർത്ഥനകളും പൂജകളും സമർപ്പണങ്ങളും നടക്കും.11 ന് പൊതുസമ്മേളനം ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് ആശ്രമസമുച്ചയം വലംവച്ച് ദീപപ്രദക്ഷിണം നടക്കും.