bjp-parassala

പാറശാല:പാറശാല പഞ്ചായത്തിൽ അയ്ങ്കാമം വാർഡിലെ വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി അയ്ങ്കാമം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.ഒ.ബി.സി മോർച്ച പാറശാല മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷൻ ഇഞ്ചിവിള മഹേഷ് പതാക കൈമാറിയതിനെ തുടർന്ന് വാർഡിലുടനീളം സഞ്ചരിച്ച പ്രതിഷേധ റാലി കളിയിക്കാവിള പി.പി.എം ജംഗ്ഷനിൽ സമാപിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് അജികുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ്മാരായ മണവാരി രതീഷ്, നെടിയാംകോട് അജയൻ, മണ്ഡലം ട്രഷറർ മോഹൻറോയ്, എസ്.സി മോർച്ച മണ്ഡലം അദ്ധ്യക്ഷൻ ആലത്തൂർ ഷാജി, ജില്ലാ കമ്മിറ്റി അംഗം ചിഞ്ചു, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുന്ദരേശൻ നായർ, പുത്തൻകട ഉണ്ണി, ശ്രീകണ്ഠൻ, ബി.ജെ.പി നേതാക്കന്മാരായ സുബാഷ്, സുരേഷ് ഐങ്കാമം, കൊടവിളാകം സതി,ശശീന്ദ്രൻ, സോമൻ, നാഗേശ്വരൻ, ഗോപൻ, അയ്ങ്കാമം ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.