1

തിരുവനന്തപുരം: മഹാകാലഭൈരവ അഖാഡയുടെ മാദ്ധ്യമ പുരസ്കാരമായ വേദവ്യാസ പുരസ്കാരത്തിന് കേരള കൗമുദി ലേഖകൻ ഉല്ലാസ് ശ്രീധർ അർഹനായി. മദ്ധ്യപ്രദേശിലെ മഹാകാലേശ്വറിൽ നിന്ന് ആദ്യമായാണ് കേരളത്തിലെ പത്രപ്രവർത്തകർക്ക് പുരസ്കാരം ലഭിക്കുന്നത്. അഖാഡയുടെ ചീഫ് ജനറൽ സെക്രട്ടറിയും മലയാളിയുമായ ആനന്ദ് നായരാണ് ഓംകാരേശ്വറിൽ നടന്ന അഖാഡ മീറ്റിംഗിൽ ഉല്ലാസ് ശ്രീധറിനെയും ജന്മഭൂമി ലേഖകൻ ശിവാ കൈലാസിനെയും അവാർഡിന് നിർദ്ദേശിച്ചത്. 50,001രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

ആറു വർഷത്തിലൊരിക്കലാണ് അഖാഡയുടെ മാദ്ധ്യമ പുരസ്കാര വിതരണം. മേയ് 16ന് വൈകിട്ട് നാലിന് പൗർണ്ണമിക്കാവിലെ മഹാകാളികായാഗ വേദിയിൽ വച്ച് മഹാകാലഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ആചാര്യ സ്വാമി ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി പുരസ്കാരം വിതരണം ചെയ്യും.