തിരുവനന്തപുരം: ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്നും അല്ലാത്ത പക്ഷം ക്ഷേത്രങ്ങളിൽ കാണിക്ക ഇടില്ലെന്ന് ഓരോ വിശ്വാസിയും തീരുമാനിക്കണമെന്നും മുൻ ചീഫ് വിപ്പ് പി.സി. ജോർജ് പറഞ്ഞു. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ മൂന്നാംദിന സമ്മേളനത്തിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം പള്ളികളിലെയും ക്രിസ്ത്യൻ പള്ളികളുടെ വരുമാനം അവരുടെ പള്ളിക്കമ്മിറ്റികൾക്കാണ്. എന്നാൽ, ക്ഷേത്രം ഭരിക്കുന്നത് സർക്കാരാണ്. അയ്യപ്പൻ ഒരു യാഥാർത്ഥ്യമാണ്. ഒരു വിശ്വാസത്തെ തകർത്തു എന്ന് വരുത്തിത്തീർക്കുകയായിരുന്നു ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചതിലൂടെ പിണറായി ലക്ഷ്യമിട്ടത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം. അന്യമതത്തെ ചവിട്ടിത്താഴ്‌ത്താത്ത, അന്യമതത്തിലുള്ളവരെ കൊല ചെയ്യാത്ത സംസ്‌കാരമാണ് ഹിന്ദുവിന്റേത്. ലൗജിഹാദ് എന്നാൽ വഞ്ചനയിലൂടെ പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റി താലിബാൻ തീവ്രവാദികൾക്ക് മാനഭംഗത്തിന് നൽകുന്നതാണ്. ലൗജിഹാദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ജോർജ് പറഞ്ഞു.