തിരുവനന്തപുരം :താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ബാലരാമപുരത്തുള്ള ടി.ആർ.എൽ 110,112,320, തിരുവല്ലം വണ്ടിത്തടത്തുള്ള ടി.ആർ.എൽ 361 എന്നീ റേഷൻ ഡിപ്പോകളുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. മന്ത്രി ജി.ആർ അനിലിന്റെ നിർദ്ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കാർഡുടമകൾക്ക് റേഷൻ കൈപ്പറ്റാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.