p

തിരുവനന്തപുരം; വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർതസ്തികയിലേക്കുള്ള അഭിമുഖം മെയ് 4, 5, 6 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ.

കേരള സംസ്ഥാന ഹൗസിംഗ് ബോർഡിൽ ആർക്കിടെക്ചറൽ ഹെഡ് ഡ്രാഫ്റ്റ്‌സ്‌മാൻ തസ്തികയിലേക്കുള്ള അഭിമുഖം മെയ് 5, 6 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ.

പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) (മലയാളം മീഡിയം) തസ്തികമാറ്റം മുഖേനയുള്ള തസ്തികയിലേക്ക് മെയ് 4 ന് പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും പാലക്കാട് ജില്ലയിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) തസ്തികമാറ്റം മുഖേനയുള്ള തസ്തികയിലേക്കുള്ള അഭിമുഖം മെയ് 4 ന് പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ.

തൃശൂർ ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിൽ ആയ (അതത് പ്രദേശങ്ങളിൽ വസിക്കുന്ന യോഗ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിത ഉദ്യോഗാർത്ഥികളിൽനിന്ന് മാത്രം) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 6 ന് രാവിലെ 9.30 ന് പി.എസ്.സി എറണാകുളം റീജിയണൽ ഓഫീസിൽ.

സാമൂഹ്യക്ഷേമ വകുപ്പിൽ ഇൻസ്ട്രക്ടർ (ലെതർ വർക്സ്) തസ്തികയിലേക്ക് മെയ് 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (ജനറൽ)തസ്തികയിലേക്കുള്ള അഭിമുഖം മെയ് 13 ന് രാവിലെ 10 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ


ഒ.എം.ആർ. പരീക്ഷ

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) വർക് സൂപ്രണ്ട് തസ്തികയിലേക്ക് മെയ് 10 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 3.30 വരെ ഒ.എം.ആർ. പരീക്ഷ.

ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്.

ഐ.എ.എസ് /ഐ.പി.എസ്/ ഐ.എഫ്.എസ് (ഡിസംബർ 2021) ജൂനിയർ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവർ & ഹയർ) യഥാക്രമം മെയ് 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ.