പാലോട്: മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന നവീകരണ കലശവും പരിഹാര ക്രിയകളും ഇന്ന് മുതൽ ആറ് വരെ നടക്കും. ദിവസവും രാവിലെയും ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കും. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യഹോമം,സുദർശന ഹോമം,ആഘോരഹോമം,തൃകലപൂജയിൽ,ഭഗവതി സേവ എന്നിവ നടക്കും. 2ന് പതിവ് ക്ഷേത്രം ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 6ന് ഭഗവതി സേവ,ഉച്ചാടനം, അഷ്ടനാഗപൂജ, സർപ്പബലി എന്നിവ നടക്കും. 3ന് രാവിലെ 6 മുതൽ അഷ്ടദ്രവ്യഗണപതി ഹോമം,തിലക ഹോമം,വിഷ്ണുപൂജ,സായൂജ്യ പൂജ,വിളിച്ചുചൊല്ലി പ്രാർത്ഥന എന്നിവ നടക്കും.രാവിലെ 10ന് മെഡിക്കൽ ക്യാമ്പ്.വൈകിട്ട് 6ന് ആചാര്യ വരണം,പ്രസാദ ശുദ്ധി ക്രിയകൾ. 4 ന് രാവിലെ 6ന് ബിംബ ശുദ്ധികലശ പൂജകൾ,കലാശാഭിഷേകം,രാത്രി 7ന് നൃത്ത നൃത്യങ്ങൾ 8ന് നാടകം.5ന് രാവിലെ 6ന് തത്വഹോമം,കലശപൂജ, കലാശാഭിഷേകം. 5 ന് ബ്രഹ്‌മ കലശപൂജ, പരികലശ പൂജ, അധിവാസ ഹോമം ,കലാശാധിവാസംരാത്രി 8 ന് നൃത്തവിസ്മയം 6 ന് രാവിലെ 6ന് അധിവാസത്തുങ്കൽ ,ഉഷഃപൂജ, പരികലാശാഭിഷേകം,മരപ്പാണി,ബ്രഹ്‌മ കലാശാഭിഷേകം,മംഗളാരാതി,സർപ്പ പ്രതിഷ്ഠ,കലാശാഭിഷേകം,നൂറും പാലും.5ന് സാംസ്കാരിക സമ്മേളനം,രാത്രി 9ന് ഗാനമേള,12 ന് ആകാശ ദീപകാഴ്ച്