
കല്ലമ്പലം:മണമ്പൂർ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവത്തിന് ഇന്നലെ കൊടിയേറി.ഇന്ന് രാവിലെ 11.30 ന് അന്നദാനം, രാത്രി 7 ന് നൃത്തനൃത്യങ്ങൾ, രാത്രി 8.30 ന് കാപ്പിസദ്യ, 9.30 ന് കരോക്കെ ഗാനമേള. 2ന് രാവിലെ 1130 ന് അന്നദാനം,രാത്രി 7 ന് നൃത്തനൃത്യങ്ങൾ, 9 ന് കീബോർഡ് ഫ്യൂഷൻ. 3ന് രാവിലെ 11.30 ന് സമൂഹസദ്യ, രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ. 4 ന് രാവിലെ 11.30 ന് അന്നദാനം, രാത്രി 7 ന് ശ്രീമദ് ഭഗവത്ഗീത വിഷ്വൽ സ്റ്റേജ് ഷോ, 9.30 ന് ഗാനമേള. 5ന് രാത്രി 7ന് ആദ്ധ്യാത്മിക പ്രഭാഷണം, 9ന് ഗാനമേള. 6 ന് രാത്രി 7 ന് പാൽപ്പായസ വിതരണം, 9 ന് നാടൻപാട്ട്. 7ന് രാത്രി 7ന് ഭഗവാന് മഹാപുഷ്പാഭിഷേകവും പഞ്ചവാദ്യവും, 7.15 ന് പ്രഭാഷണം, 9 ന് നാടകീയ നൃത്ത ശിൽപ്പം 'പരശുരാമൻ', 8ന് രാവിലെ 9 ന് കാവടി അഭിഷേകം, ഉച്ചയ്ക്ക് 2 ന് ആഴിപൂജ, വൈകിട്ട് 5 ന് ഗജകുമാരന് പട്ടാഭിഷേകം, 5.30ന് കാഴ്ചശ്രീബലി, രാത്രി 7 ന് അഗ്നിക്കാവടി, 8.30 ന് അഗ്നിക്കാവടി, 9ന് ആകാശ വിസ്മയക്കാഴ്ച, രാത്രി 12 ന് പള്ളിവേട്ട. 9ന് വൈകിട്ട് 4 ന് ഗാനമേള, രാത്രി 7 ന് തിരു ആറാട്ട്, കൊടിയിറക്ക്.