
തിരുവനന്തപുരം: പാറ്റൂർ വി.വി .റോഡ് വി. വി. ഹൗസിൽ പരേതനായ ആർ.ചെല്ലപ്പന്റെ ഭാര്യയും റിട്ട.ട്രഷറി ഓഫീസറുമായ സി.മാധവി(98) നിര്യാതയായി. കണ്ണമ്മൂല മുടുമ്പിൽ വീട് കുടുംബാംഗവും മുൻ എം.പി കെ.അനിരുദ്ധന്റെ ശേഷകാരിയും മുൻ മേയർ എം.പി പദ്‌മനാഭന്റെ സഹോദരിയുമാണ്. മക്കൾ: എം.സി .ജയലക്ഷ്‌മി (റിട്ട.ഡെപ്യൂട്ടി സെക്രട്ടറി),എം.സി .ജയശ്രീ, എം.സി .ജയലാൽ(അബുദാബി). മരുമക്കൾ: പരേതനായ കെ.പ്രേമൻ (റിട്ട. എ.ഡി.സി),ജി.വിജയമോഹൻ, ജൂന ജയലാൽ. മറ്റ് സഹോദരങ്ങൾ: സാവിത്രി,സൗദാമിനി,പരേതനായ എം.പി. ബാലകൃഷ്‌ണൻ(റിട്ട.ഐ.പി.എസ്), സേതുലക്ഷ്‌മി. സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 11.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്‌ച രാവിലെ 8.30ന്.