
മുടപുരം:കോൺഗ്രസ് കൂന്തള്ളൂർ,കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുളിമൂട് ഇമാബി ഡർബാർ ഹാൾ ഹാളിൽ നടന്ന ഇഫ്താർ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിന്റെ അദ്ധ്യക്ഷതത വഹിച്ചു.കാട്ടുമുറാക്കൽ പള്ളി വലിയ ഇമാം സിദ്ദീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എസ്.അജിത് കുമാർ,രാജശേഖരൻ നായർ,ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ ജെ.ശശി,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കിഴുവിലം ബിജു,കിഴുവിലം രാധാകൃഷ്ണൻ,രാജേഷ്.പി.നായർ ,ജോഷി ഭായി ,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ജസീം ചിറയിൻകീഴ് ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തികൃഷ്ണ, മഹിളാ കോൺഗ്രസ് നേതാവ് ലൈലാ പനയത്ര, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രേഖ ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് മുട്ടപ്പലം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ്.എസ്.ചന്ദ്രൻ,മൈനോറിറ്റി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അനന്ത കൃഷ്ണൻ നായർ ,ജയചന്ദ്രൻനായർ,വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു.