ba

കല്ലറ: രോഗങ്ങളും അപകടവും വരുത്തിവച്ച സങ്കടജീവിതം കടക്കാൻ സുമനസുകളുടെ സഹായം തേടി ഒരു കുടുംബം. കുമ്മിൾ പഞ്ചായത്തിലെ ഈട്ടിമൂട് ബിജു വിലാസത്തിൽ ശ്യാമളയും(52) ഭർത്താവ് ബാബു ആശാരി (55)യുമാണ് പ്രതിസന്ധികൾക്ക് മുന്നിൽ തകർന്നുനിൽക്കുന്നത്. മരപ്പണിക്കാരനായ ബാബു ആശാരി 2016ൽ കല്ലമ്പലത്തിന് സമീപം മടന്തപച്ചയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ജനാല ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റു. ചികിത്സ തുടരുന്നതിനിടെ ഭാര്യ ശ്യാമള രോഗബാധിതയായി. നടുവേദനയെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ , 2019 ലാണ് നട്ടെല്ലിന് അർബുദം ബാധിച്ചെന്നു കണ്ടെത്തിയത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച ഇവർക്ക് ആഴ്ചയിൽ മൂന്ന് തവണ കീമോ തെറാപ്പി ചെയ്യണം. ഒരു ദിവസത്തെ ഓട്ടോ വാടക മാത്രം 1500 രൂപയോളം വരും. മരുന്നിനും മറ്റു ചെലവുകൾക്കുമായി തുക വേറെയും. കുടുംബം പോറ്റാൻ വല്ലപ്പോഴുംജോലിക്ക് പോകുന്നുണ്ടെങ്കിലും ഭാര്യയുടെയും തന്റെയും മരുന്നിനുള്ള തുക പോലും കണ്ടെത്താനാവുന്നില്ല ശശിക്ക്. പഠനം പാതിവഴിയിൽ മുടക്കി 20കാരനായ മകനും പണിക്കു പോകേണ്ടിവന്നിരിക്കുകയാണ്. ശ്രീചിത്രയിൽ ചികിത്സ തേടിയാൽ ബാബു ആശാരിയുടെ അസുഖം ഭേദമായേക്കും. ഭാര്യയുടെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇപ്പോൾ. ബാബു ആശാരിയുടെ പേരിൽ ഫെഡറൽ ബാങ്ക് കല്ലറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് - 7 3 5 0 1 0 0 0 5 6 5 8 9IFSC : FDRL0001735