hai-

പാങ്ങോട്:പാങ്ങോട് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'വിത്തെഴുത്ത്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു.നടീൽ വസ്തുക്കളും പച്ചക്കറി വിത്ത് പായ്ക്കറ്റുകളും വിതരണം നടത്തി.പഞ്ചായത്ത് അംഗം ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.എ.റജീന,കൃഷി ഓഫീസർ എ.എസ്.ശ്രുതി,വാർഡ് വികസന സമിതി കൺവീനർ എ.ഷാജഹാൻ,എസ്.സാബു,നിമ്മി,എസ്.സുമംഗല എന്നിവർ പങ്കെടുത്തു.