
തിരുവനന്തപുരം:ഇളവുകളോടെ സഹകരണബാങ്കുകളിലെ വായ്പാകുടിശിക ഒറ്റത്തവണയടച്ച് തീർപ്പാക്കാൻ അനുവദിക്കുന്ന നവകേരളീയ കുടിശിക നിവാരണയജ്ഞം ഒരുമാസത്തേക്ക് കൂടി നീട്ടിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. പദ്ധതി ഇന്നലെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.കൊവിഡ് പ്രതിസന്ധി മാറി വാണിജ്യ,വ്യാപാര,തൊഴിൽ മേഖല സജീവമായ സാഹചര്യത്തിൽ കുടിശികനിവാരണപദ്ധതിക്ക് നല്ല പ്രതികരണമുണ്ടെന്ന് മന്ത്രി പറഞ്ഞു.