sana

കിളിമാനൂർ:മഞ്ഞപ്പാറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മഞ്ഞപ്പാറ നൂറുൽ ഹുദ അറബിക് കോളേജിലെ സനദ് ദാന സമ്മേളനവും ഇഫ്താർ സംഗമവും മന്നാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ജനാബ് പുലിപ്പാറ സുലൈമാൻ മൗലവി ഉദ്ഘാടനം ചെയ്തു.ജമാഅത് പ്രസിഡന്റ്‌ എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.ഷാജഹാൻ സ്വാഗതം പറഞ്ഞു.ജമാഅത് ചീഫ് ഇമാം മുസമ്മിൽ മൗലവി,കാസിം കുഞ്ഞ് മൗലവി,മുഹമ്മദ്‌ അനസ്,നൂറാനി അൽ ബാഖവി,ഷഫാദ് അൽ ബാഖവി,മുൻ ജമാഅത് പ്രസിഡന്റ് എം.സുലൈമാൻ,നസീർ, നാസിമുദ്ധീൻ,ബുഹാരി മന്നാനി,റഹിം,അബ്ദുൽ വാഹിദ്,എ.സിറാജ്ജുദ്ധീൻ എന്നിവർ പങ്കെടുത്തു.