
തിരുവനന്തപുരം:അധികാരത്തിനു വേണ്ടി ആദർശം അടിയറ വയ്ക്കാത്ത നേതാവായിരുന്നു ആർ.ശങ്കറെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 113-ാമത് ജന്മവാർഷിക പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ.മുരളീധരൻ. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.പി.സി.സി ഭാരവാഹികളായ അഡ്വ.ജി. സുബോധൻ,ജി.എസ്.ബാബു,അഡ്വ.പ്രതാപചന്ദ്രൻ,വി.എസ്.ശിവകുമാർ,കൗൺസിലർ എസ്.എം.ബഷീർ,അഡ്വ. വിതുര ശശി,മൺവിള രാധാകൃഷ്ണൻ,അമ്പലത്തറ ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.