p

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പേപ്പർ വാല്യുവേഷന്റെ ഉത്തര സൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് ലഭിക്കുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി വ്യക്തമാക്കി. ഉത്തര സൂചിക പുനഃപരിശോധിക്കില്ലെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്.

അതേസമയം മൂല്യനിർണയത്തിൽ നിന്ന് അദ്ധ്യാപകർ ഇന്നലെയും വിട്ടുനിന്നു. ഉത്തരസൂചികയിൽ വ്യക്തത വരുത്തിയാലേ സഹകരിക്കൂ എന്നാണ് പ്ളസ് ടു കെമിസ്ട്രി അദ്ധ്യാപക കൂട്ടായ്മയുടെ തീരുമാനം. ശരിയുത്തരത്തിന് മാർക്ക് നൽകണമെന്ന അപേക്ഷയാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. രണ്ടാം ഘട്ട മൂല്യനിർണയം ചൊവ്വാഴ്ച ആരംഭിക്കും. അതിനു മുൻപ് പുതിയ ഉത്തരസൂചിക വേണമെന്നാണ് അദ്ധ്യാപകർ പറയുന്നത്. നിലവിലെ രീതിയിൽ മൂല്യനിർണയം നടത്തിയാൽ മിടുക്കരായ വിദ്യാർത്ഥികൾക്കു പോലും 48 മാർക്കേ ലഭിക്കൂവെന്നും അദ്ധ്യാപകർ തറപ്പിച്ചു പറയുന്നു.

 ഫലം കാത്ത് രണ്ടരലക്ഷം വിദ്യാർത്ഥികൾ

രണ്ടരലക്ഷം വിദ്യാർത്ഥികളാണ് കെമിസ്ട്രി പരീക്ഷയെഴുതിയത്. ഇതിലെ മാർക്ക് എൻട്രൻസ് പരീക്ഷയ്‌ക്കും ഉന്നത പഠനത്തിനും പരിഗണിക്കും. അതിനാൽ യഥാസമയം ഫലം പ്രഖ്യാപിച്ചില്ലെങ്കിൽ തുടർപഠനത്തെയും ബാധിക്കും. അതേസമയം പകുതി പേപ്പറുകൾ മൂല്യനിർണയം ചെയ്‌തെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. എന്നാൽ പത്തുശതമാനത്തിൽ താഴെ ഉത്തരക്കടലാസുകൾ മാത്രമേ മൂല്യനിർണയം നടത്തിയിട്ടുള്ളൂവെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകൾ വീതമാണുള്ളത്. ഇവിടങ്ങളിലെല്ലാം കൂടി മൂന്ന് ശതമാനം അദ്ധ്യാപകർ പോലും ഇന്നലെ എത്തിയിട്ടില്ല.

സ്കീം ഫൈനലൈസേഷനിൽ 15 മാറ്റങ്ങൾ വേണമെന്നാണ് അദ്ധ്യാപക കൂട്ടായ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

'​നി​ങ്ങ​ളി​ടു​ന്ന​തി​ന്റെ​ ​ബാ​ക്കി
മാ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​കൊ​ടു​ക്കും'
​ ​ന്യാ​യം​ ​പ​റ​ഞ്ഞ് ​സ്‌​ക്വാ​ഡു​കൾ

ആ​ശാ​മോ​ഹൻ

തി​രു​വ​ന​ന്ത​പു​രം​:​ ​'​ഉ​ത്ത​ര​ക്ക​ട​ലാ​സി​ലെ​ ​മാ​ർ​ക്ക് ​നി​ങ്ങ​ൾ​ ​ഇ​ട്ടോ,​ ​ബാ​ക്കി​ ​സ​ർ​ക്കാ​ർ​ ​കൊ​ടു​ത്തോ​ളും​"​-​ ​മൂ​ല്യ​നി​ർ​ണ​യ​ ​വി​വാ​ദ​ത്തെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക്യാ​മ്പു​ക​ളി​ലെ​ത്തി​യ​ ​സ്ക്വാ​ഡു​ക​ൾ​ ​അ​ദ്ധ്യാ​പ​ക​രോ​ട് ​പ​റ​ഞ്ഞ​താ​ണി​ത്.​ ​ഉ​ത്ത​ര​സൂ​ചി​ക​ ​മാ​റ്റി​യി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​കൂ​ട്ട​ത്തോ​ടെ​ ​മാ​ർ​ക്ക് ​കു​റ​യു​മെ​ന്ന് ​അ​ദ്ധ്യാ​പ​ക​ർ​ ​ആ​ശ​ങ്ക​ ​പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് ​ചി​ല​ ​ക്യാ​മ്പു​ക​ളി​ൽ​ ​സ്‌​ക്വാ​ഡു​ക​ൾ​ ​പ​രി​ഹാ​രം​ ​പ​റ​ഞ്ഞ​ത്.​ ​ഇ​തി​ലും​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ്ര​തി​ഷേ​ധ​മു​ണ്ട്.
മാ​ർ​ക്ക് ​ദാ​ന​ത്തി​ന് ​എ​തി​രാ​ണെ​ന്നും​ ​ശ​രി​യു​ത്ത​ര​ത്തി​ന് ​മാ​ർ​ക്ക് ​ന​ൽ​ക​ണം​ ​എ​ന്ന​താ​ണ് ​ആ​വ​ശ്യ​മെ​ന്നും​ ​അ​ദ്ധ്യാ​പ​ക​ർ​ ​ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും​ ​പ​രീ​ക്ഷാ​വി​ഭാ​ഗ​വും​ ​നി​ല​പാ​ട് ​ക​ടു​പ്പി​ക്കു​ക​യാ​ണ്.


'​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​നാ​വ​ശ്യ​ ​പി​ടി​വാ​ശി​ ​വെ​ടി​യ​ണം.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​ത​ട​മു​ണ്ടാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​മാ​ർ​ക്ക് ​കു​റ​യു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കി​ ​തെ​റ്റു​ക​ൾ​ ​നി​റ​ഞ്ഞ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​പി​ൻ​വ​ലി​ച്ച് ​പു​തി​യ​ത് ​പു​റ​ത്തി​റ​ക്ക​ണം​".
-​ ​എ​സ്.​ ​മ​നോ​ജ്,​ ​എ.​എ​ച്ച്.​എ​സ്.​ടി.​എ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി