general

ബാലരാമപുരം:വാഹനപുക പരിശോധന കേന്ദ്രങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം തയ്യാറാകണമെന്ന് വെഹിക്കിൾ എ മിഷൻ ടെസ്റ്റിംഗ് ഓണേഴ്സ് സെന്റെർ സംസ്ഥാന പ്രസിഡന്റ് മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസ് ആവശ്യപ്പെട്ടു. നിരവധി നിവേദനങ്ങൾ അധികൃതർക്ക് കൈമാറിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ നടത്തിയ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.കൃഷ്ണൻ അമ്പാടി, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേളി പ്രമോദ്,ജനതാദൾ (എസ് ) സംസ്ഥാന നിർവാഹക സമിതി അംഗം വി.സുധാകരൻ,ഷാനവാസ് റസാക്ക് പട്ടാമ്പി,ഷെറീഫ് മലപ്പുറം,ബൈജു കോട്ടയം,സോണി പത്തനംതിട്ട,സുവിൻ സാഗർ,പട്ടം രാജേഷ്,ശൂരനാട് ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.