
തൃക്കാക്കര: കടം കൊടുത്ത പണം തിരികെ നൽകാത്തതിന് സഹോദരിയുടെ മകളുടെ ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കാക്കനാട് വാഴക്കാല സ്വദേശി ലോറൻസിനാണ് (45) വെട്ടേറ്റത്. പള്ളുരുത്തി പാറപ്പള്ളി വീട്ടിൽ തദേവൂസിനെ (58) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.
എട്ടുലക്ഷം രൂപയും രണ്ടുലക്ഷം രൂപയുടെ സ്വർണവും ലോറൻസിന് സൂക്ഷിക്കാൻ നൽകിയിരുന്നു. ഇത് തിരിച്ചുചോദിച്ചപ്പോൾ നൽകാതെ പലതവണ ഒഴിഞ്ഞുമാറിയതാണ് പ്രകോപനത്തിന് കാരണം. വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈപ്പത്തിക്കും വെട്ടേറ്റ ലോറൻസിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.