നെയ്യാറ്റിൻകര: കോട്ടയ്ക്കൽ പൊങ്കിൻമൂല ശ്രീദുർഗാ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 3 മുതൽ 7 വരെ നടക്കും.ഉത്സവ ദിവസങ്ങളിൽ രാവിലെ മഹാഗണപതിഹോമം,അഷ്ടാഭിഷേകം, മുഴുക്കാപ്പ്,ഉഷപൂജ, ഉച്ചപൂജ,ഭഗവതിസേവ,ഭസ്മാഭിഷേകം,അലങ്കാരദീപാരാധന,പുഷ്പാഭിഷേകം എന്നിവ നടക്കും. 6ന് രാവിലെ 7.30ന് അഹോരാത്രം കളമെഴുത്തും പാട്ടും.വൈകിട്ട് 5.15ന് നടക്കുന്ന ദേവീകിരണം ചികിത്സാ സഹായനിധി വിതരണവും ഉന്നതവിജയികളെ ആദരിക്കലും യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. 7ന് കവിയരങ്ങ്. സമാപനദിനമായ 7ന് രാവിലെ 7.30ന് പ്രതിഷ്ഠാ വാർഷിക കലശപൂജ. 8ന് നൂറും പാലും. 10ന് സമൂഹപൊങ്കാല. വൈകിട്ട് 4.45ന് കിടാരത്തിൽ പായന നിവേദ്യം. 5ന് ഉരുൾ നേ‌‌ർച്ച. 6ന് സർവൈശ്വര്യ പൂജ. 6.30ന് പ്രത്യേകദീപക്കാഴ്ച രാത്രി 11ന് ഗുരുസിയോടെ ഉത്സവം സമാപിക്കും.