gov

തിരുവനന്തപുരം: രാജ്യത്തിന്റെയും ലോകത്തിന്റെയും പുരോഗതിക്കായി സ്ഥിരോത്സാഹത്തോടെ തൊഴിലെടുക്കുന്ന എല്ലാവർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മേയ്ദിന ആശംസകൾ അറിയിച്ചു.

തൊഴിൽ രംഗത്ത് നൈപുണ്യം മെച്ചപ്പെടുത്താനും ഒരുമയിലൂടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാനും എല്ലാവർക്കും സാധിക്കട്ടെയെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.