kaumudi

തിരുവനന്തപുരം : കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 52-ാമത് വാർഷികസമ്മേളനം നാളെ നടക്കും. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു, കൺവീനർമാരായ എസ്.ഉദയകുമാർ,ആർ.ബൈജു എന്നിവർ അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. എം.വിൻസെന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദി പറയും.