തിരുവനന്തപുരം : നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പേരിൽ കാർഷിക സെമിനാറും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.നെടുമങ്ങാട് പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വൈശാഖ്. പി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ചിത്രലേഖ.ടി.ആർ, ഹരിലാൽ.വി.ആർ, ആർ.ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയൻ നായർ. വി, ശ്രീകുമാർ.ടി, ടി.ഗീത, ബീന അജിത്ത്,കണ്ണൻ വേങ്കവിള, സുഷ.പി, ബ്ലോക്ക് സെക്രട്ടറി സുരേഷ് കുമാർ.കെ.എസ്, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ബൈജു.എസ്.സൈമൺ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീല.എസ്, പത്മം.എസ്, ജയറാണി.എൽ.എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോമി ജേക്കബ്, കൃഷി ഫീൽഡ് ഓഫീസർ സുനിമോൾ, കാർഷിക സർവ്വകലാശാലയിലെ അദ്ധ്യാപകരായ ഡോ. സീമ ബി, ഡോ. സംഗീത കെ.ജി, ഡോ. ഗോപിക സ്വാമിനാഥ് തുടങ്ങിയവർ പങ്കെടുത്തു.