yash

കെ.ജി.എഫ്. ചാപ്ടർ 2 വൻ വിജയം കൊയ്യുമ്പോൾ കോടികളുടെ പാൻമസാല പരസ്യം വേണ്ടെന്ന് നടൻ യഷ്. യഷിന്റെ കരാറുകൾ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റർടെയ്ൻമെന്റ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

""യഷ് ദീർഘകാല കരാറുകൾ മാത്രമേ ഇപ്പോൾ നൽകുന്നുള്ളു. യഷ് വളരെ സൂക്ഷ്മതയോടെ മാത്രമേ പരസ്യത്തിൽ അഭിനയിക്കുന്നുള്ളൂ. യഷിനെ ആരാധിക്കുന്ന ഒട്ടേറെപേരുണ്ട്. അവർക്കിടയിൽ മോശം മാതൃകയാകാൻ താരം ആഗ്രഹിക്കുന്നില്ല." അതുകൊണ്ടാണ് പാൻമസാലയുടെ പരസ്യത്തിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് എക്സീഡ് എന്റർടെയ്‌ൻമെന്റ്സ് വ്യക്തമാക്കുന്നു. അടുത്തിടെ പാൻമസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.