
മലയിൻകീഴ്: സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ ബസിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയും ബസ് തല്ലിത്തകർക്കുകയും ചെയ്‌ത കേസിലെ ഒന്നാം പ്രതി കാവിൻപുറം ചപ്പാത്ത്മുക്ക് ചെറുകിൽ തുണ്ടുവിള വീട്ടിൽ വി.അനന്തുവിനെ (23) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.ഒളിവിൽ കഴിയുകയായിരുന്ന അനന്തുവിനെ വട്ടിയൂർക്കാവ് ഭാഗത്ത് നിന്ന് കാട്ടാക്കട ഡിവൈഎസ്.പി പ്രശാന്ത്,വിളപ്പിൽശാല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർഎൻ.സുരേഷ് കുമാർ,സബ് ഇൻസ്പെക്ടർമാരായ ഗംഗാ പ്രസാദ്,രാജൻ,വിൻസെന്റ്, സിവിൽ പൊലീസുകാരായ ജയശങ്കർ,രതീ എന്നിവരാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.