തിരുവനന്തപുരം: കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലുള്ള എ.എൽ.എസ് കോച്ചിംഗ് സെന്ററിൽ അവധിക്കാല സൗജന്യ ഐ.എ.എസ് പരിശീലനം ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. മേയ് 5ന് രാവിലെ 10ന് ഓറിയന്റേഷൻ പ്രോഗ്രാമോടെ ക്ലാസ് ആരംഭിക്കും. യു.ജി.സി അംഗീകരിച്ച ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണൽ കോഴ്‌സുകളും പാസായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പഠിച്ചുകൊണ്ടിരിക്കുന്ന 50 വിദ്യാർത്ഥികളേയും പരിഗണിക്കും. തിങ്കൾ മുതൽ വെള്ളിവരെ സിലബസ് അനുസരിച്ചുള്ള വിഷയങ്ങളും ശനിയാഴ്ചകളിൽ കറന്റ് അഫേഴ്സുമായി ബന്ധപ്പെട്ട അസൈൻമെന്റ്‌സും നൽകും. മികച്ച അദ്ധ്യാപകരായ ജോജോ മാത്യൂ, മനീഷ് ഗൗതം തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ക്ലാസുകൾ ജൂണിൽ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9895074949