ആറ്റിങ്ങൽ: സ്കൂട്ടർ യാത്രികയെ ബൈക്കുകൊണ്ട് ഇടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു. കീഴാറ്റിങ്ങൽ മിൽക്കോയ്ക്കു സമീപം ഇന്നലെ രാവിലെ 6.30ഓടെ ആയിരുന്നു സംഭവം. കടയ്ക്കാവൂർ സ്വദേശിയും ഗോകുലം മെഡിക്കൽ സെന്ററിലെ ജീവനക്കാരുയുമായ ദൃശ്യയെ (41)​ ആണ് ആക്രമിച്ചത്. ജോലിക്കു പോകവെ ഇവരെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേർ ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇവരെ ഇടിച്ചിട്ടശേഷം ആഭരണങ്ങൾ കവരുകയായിരുന്നു. സൂട്ടറിൽ നിന്നുവീണ ദൃശ്യയ്ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇവരിപ്പോൾ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.