1

ഉദിയൻകുളങ്ങര: കേരളകൗമുദി ഉദിയൻകുളങ്ങരയിൽ ആരംഭിച്ച പുതിയ ബ്യൂറോ മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. പാറശാല സി.ഐ അരുൺ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ,കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയൻ,ബി.ജെ.പി സംസ്ഥാന സമിതി അംഗം സുരേഷ് തമ്പി,വിനോദ്, ദേശീയ കായിക താരം ധനുവച്ചപുരം ബാഹുലേയൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീകുമാർ,വിനോദ് ജയഭാരത്,സതി ദേവി,കേരള കൗമുദി ഏജന്റ് ശശിധരൻ,ചെങ്കൽ ജോയിന്റ് ഫർമിഗ് സൊസൈറ്റി പ്രസിഡന്റ് ബി.രാജേന്ദ്രൻ,വെള്ളറട മോഹൻ,പ്രദീപ് കളത്തിൽ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.