പോത്തൻകോട് : ബൈക്കിൽ സഞ്ചരിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ രണ്ടുപേരെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.നാവായിക്കുളം മടവൂർ അയണി കാട്ടുകുളം പത്മ വിലാസത്തിൽ നന്ദു എന്ന് വിളിക്കുന്ന അഖിൽ (24),നാവായിക്കുളം കിഴക്കേത്തല ഒരുമ ജംഗ്ഷന് സമീപം പത്തൻപാറ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ശരത് (30) എന്നിവരാണ് പിടിയിലായത്.വിപണിയിൽ ഗ്രാമിന് 3000 രൂപ വിലവരുന്ന എം.ഡി.എം.എ ഇനത്തിൽപ്പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്.പ്രതികളെ റിമാൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കഠിനംകുളം സി.ഐ.അൻസാരി.എ,എസ്.ഐമാരായ സജു.വി,ഷാജി.പി,മുകുന്ദൻ എ.എസ്.ഐമാരായ സന്തോഷ്, ഷാ,ഹാഷിം തിരുവനന്തപുരം ഡാൻസാപ്പ് ടീം അംഗങ്ങളായ എസ്.ഐ എം.ഫിറോസ്,എ.എസ്.ഐ.ബി.ദിലീപ് എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.