intuc

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പ്ലാറ്റിനം ജൂബിലി ആഘോഷം മേയ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും. കോവളം ഉദയ സമുദ്ര‌ ഹോട്ടലിൽ നടക്കുന്ന സമ്മേളനം രാഹുൽ‌ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. 15,000ത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഐ.എൻ.ടി.യു.സി കേന്ദ്ര പ്രവർത്തക സമിതി യോഗവും സമ്മേളന നഗരിയിൽ നടക്കും.

അന്നു രാവിലെ 11ന്, പരുത്തിക്കുഴിയിൽ മൂന്നു നിലകളിലായി പണി കഴിപ്പിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും രാഹുൽഗാന്ധി നിർവഹിക്കും. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് ജി.സഞ്ജീവ റെഡ്ഢി, എ.കെ ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ എം.പി തുടങ്ങിയവർ പങ്കെടുക്കും.