
തിരുവനന്തപുരം: കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് ഇഫ്താർ സംഗമവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാളയം അശോകന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ, മുൻ സ്പീക്കർ എൻ. ശക്തൻ, കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ, ചെറിയാൻ ഫിലിപ്പ്, വിജയൻ തോമസ്, നെയ്യാറ്റിൻകര സനൽ, വീണ എസ്. നായർ, കരമന ബയാർ, കേരള പ്രദേശ് വ്യാപാരിവ്യവസായി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എം. ഹാരിസ്, കുഴിയം ശ്രീകുമാർ, സംസ്ഥാന സെക്രട്ടറി ബിനോയ് ഷാനൂർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, കോട്ടയം ജില്ലാ പ്രസിഡന്റ് സാം ചെല്ലിമറ്റം, ജസ്റ്റിൻ സക്കറിയ, വേട്ടമുക്ക് വിജയകുമാർ, ഇ.കെ. മുനീർ എന്നിവർ സംസാരിച്ചു.