പുൽപ്പള്ളി: 28 വർഷത്തിന് ശേഷം പുൽപ്പള്ളി വിജയ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും വിരമിച്ച കായികാദ്ധ്യാപകൻ ജോൺസൺ വിരിപ്പാമറ്റത്തിലിന് വയനാട് സിറ്റിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കുടിയേറ്റ മേഖലയിൽ നിന്നും കായിക രംഗത്ത് ഒട്ടേറെ പ്രഗത്ഭരായ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിൽ നേതൃത്വം നൽകിയ വ്യക്തിത്വമാണ് ജോൺസൺ മാസ്റ്ററെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കെ.ആർ ജയരാജ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി ബെന്നി, പി.എ ഡീവൻസ്, എം.വി ബാബു, റെജി ഓലിക്കരോട്ട്, സി.ഡി ബാബു, ബെന്നി മാത്യം തുടങ്ങിയവർ പ്രസംഗിച്ചു.