മാനന്തവാടി: മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസിലെ സീനിയർ ക്ലാർക്കായ സിന്ധുവിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസയേഷൻ എടവക വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.വില്ലേജ് പ്രസിഡന്റ് മിനി തുളസീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രെട്ടറി സതി ബാബു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരിജ, ശാന്ത എന്നിവർ സംസാരിച്ചു
മാനന്തവാടി: സിന്ധുവിന്റെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പൊരുന്നന്നൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ഓഫീസിനെതിരെ വ്യാപകമായ പരാതി നാട്ടുകാരിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
സിന്ധുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞ സാഹചര്യത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പനമരം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കെ.എം. പ്രജീഷ്, ജിതിൻ ഭാനു, പി.വെള്ളൻ എന്നിവർ സംസാരിച്ചു.
മാനന്തവാടി: ജീവനക്കാരിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കെ.സി.വൈ.എം, എ.കെ.സി.സി മാനന്തവാടി രൂപത സമിതികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സംഘടനകൾ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുമെന്ന് ടിബിൻ പാറയക്കൽ, ഡെറിൻ കൊട്ടാരത്തിൽ, സാജു കൊല്ലപ്പള്ളിൽ, അഡ്വ.ജിജിൽ ജോസഫ് എന്നിവർ അറിയിച്ചു.