milma
അന്താരാഷ്ട്ര ക്ഷീര സംഗമത്തിൽ ജില്ലയിലെ ക്ഷീര സംഘം ഭാരവാഹികൾ എത്തിയപ്പോൾ

മാനന്തവാടി: തെലുങ്കാനയിലെ ഹൈദരാബാദിൽ നടക്കുന്ന അന്താരാഷ്ട്ര ക്ഷീരമേളയിൽ വയനാടിന്റെ സാന്നിദ്ധ്യവും. തെലുങ്കാന സർക്കാർ ഹൈദരാബാദ് ഹൈടെക് സിറ്റിയിൽ ഏപ്രിൽ 8,910 തീയ്യതികളിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര ക്ഷീര സംഗമത്തിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട ദീപ്തിഗിരി ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് എച്ച് ബി.പ്രദീപി​ന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സംഘാടകരായ ദ ഫെഡറേഷൻ ഓഫ് തെലുങ്കാന ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഭാരവാഹികളുടെ ക്ഷണപ്രകാരം ഹൈദരാബാദിൽ എത്തിയത്. ക്ഷീരമേഖലയിലെ സാദ്ധ്യതകൾ മുൻ നിർത്തി നടക്കുന്ന വിവിധ പഠന ക്ലാസ്സുകളിലും ശിൽപശാലയിലും പഠന സംഘം പങ്കെടുത്തു വരുന്നു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ വെളിപ്പെടുത്തുന്ന ആഗോള പ്രദർശന പവലിയനുകളും പഠന സംഘം സന്ദർശിച്ചു. മിൽമ സൂപ്രവൈസർ ഷിജൊ മാത്യു,

വയനാട്ടിലെ വിവിധ ക്ഷീര സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരെ പ്രതിനിധീകരിച്ച് വി.വി.രാമകൃഷ്ണൻ (തൃശ്ശിലേരി), എം.എം. മത്തായി (സീതാമൗണ്ട്), പി.കെ.ജയപ്രകാശ് (ദീപ്തി ഗിരി), ജോയ്സ് ജോൺ (തൃശ്ശിലേരി), സജി.പി.ജെ (കബനിഗിരി), ദേവസ്യ പി.ജെ (കാട്ടിമൂല), ജോസ് പി.ജെ (കാരക്കാമല), വി​നോദ് കുമാർ (മുള്ളൻ കൊല്ലി), വിശ്വനാഥൻ.കെ.ജി (കാട്ടിക്കുളം), രാധാകൃഷ്ണൻ.കെ.എസ് (തലപ്പുഴ) എന്നിവർ സംഘാംഗങ്ങളായി ഹൈദരാബാദിലുണ്ട്.