സുൽത്താൻ ബത്തേരി:തൊവരിമലയിലെ സർക്കാർ ഭൂമി കയ്യടക്കാനുള്ള എച്ച്.എം.എൽ കമ്പനി നീക്കത്തെ ചെറുക്കണമെന്ന് . സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ ബത്തേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പി.ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം പി.എം.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ടി.പ്രേമാനന്ദ് ജില്ലാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി.കെ.ബാബു ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. പി.വിജയകുമാരൻ കേന്ദ്ര കമ്മിറ്റിയുടെ കത്ത് അവതരിപ്പിച്ചു. പി.ആർ. അജയകുമാർ, സോജൻ പുൽപ്പള്ളി, കെ.കെ.രാജൻ, അമ്മിണി ഗോപി, ഇ.പി. വിനു, കെ.ജഗദമ്മ, ഇ.ശങ്കരൻ, കെ.വി.രമ, സുദർശൻ, സി.ജെ.ജോൺസൺ തുടങ്ങി 11 പേർ ഏരിയ കമ്മിറ്റി അംഗങ്ങളായി. പി കെ ബാബുവിനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.