മാനന്തവാടി: എടവക പായോട് പുതുവെള്ളയിൽ തെക്കേതിൽ സജീവന്റെ മകൾ അമൃത (19)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി പി.കെ.കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെ വീടിനോട് ചേർന്ന ബാത്ത്റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മാതാവ്: ഷൈമ. സഹോദരങ്ങൾ: അമയ,അമൽ.