road
ചെളിക്കുളമായി മാറിയ വെള്ളമുണ്ട, മൊതക്കര , തോട്ടോളിപ്പടി റോഡാഡ്

വെള്ളമുണ്ട: ഏറെ കാത്തിരുന്ന റോഡ് നവീകരണത്തിനിടയിൽ വേനൽ മഴ പെയ്തതോടെ നാട്ടുകാർ ദുരിതകത്തിലായി. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 8.7 കോടി രൂപ വകയിരുത്തി നിർമ്മാണം നടന്നുവരുന്ന വെള്ളമുണ്ട, മൊതക്കര, തോട്ടോളിപ്പടി റോഡാണ് കാൽനട പോലും പറ്റാത്ത ദയനീയ അവസ്ഥയിലായത്. അശാസ്ത്രീയ നിർമ്മാണം മൂലമാണിതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് നിർമ്മാണം മാസങ്ങളായി തുടങ്ങിയിട്ടും ഇപ്പോഴും അനിശ്ചിതത്തിലാണ്. വേനൽ മഴ വന്നതോടെ റോഡ് കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത തരത്തിൽ ചെളിക്കുളമായി മാറി. ഉടൻ പരിഹാരമാർഗം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.